ഐഎസ് നേതാവിനെ വധിച്ചതായി ഫ്രാൻസ്

1

പാരിസ്: ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചതായി ഫ്രാൻസ്. ഐഎസ് ഭീകരൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവിയെ ഫ്രഞ്ച് സൈനിക സേന വധിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് നേതാവായിരുന്നു അദ്നാൻ അബു വാഹിദ് അൽ സഹ്റാവി.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ മറ്റൊരു വിജയമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2017ൽ നിരവധി അമെരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ സഹ്റാവിയാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു.