പച്ചപ്പിന്റെ വാതിൽ തുറന്ന് ഫ്രേസേഴ്‌സ് ഹില്‍സ്

0
SONY DSC

മലേഷ്യയിലെത്തുന്ന സഞ്ചാരികൾക്ക് പച്ചപ്പിന്റെ ഭംഗി ആവോളം ആസ്വദിക്കണമെങ്കിൽ അവർ യാത്ര ഫ്രേസേഴ്സ് ഹില്ലിൽ നിന്ന് ആരംഭിക്കണം.
പനാഗ് പര്‍വ്വതനിരകളിലുള്ള ഫ്രേസേഴ്‌സ് ഹില്‍സ് കോലാലംപൂരില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന ദൂരത്താണ്. ബുക്കിറ്റ് ഫ്രേസര്‍ എന്നാണ് ഇത് പൊതുവായി അറിയപ്പെടുന്നത്. സഞ്ചാരികളെ പൂർണ്ണമായും രസിപ്പിക്കാൻ മാത്രമായൊരിടം, അതാണ് ഫ്രേസേഴ്സ് ഹിൽ.

ടിന്‍ വ്യവസായത്തിനു പേരു കേട്ട ഒരിടം കൂടിയാണിവിടം. 1925ൽ ഗോൾഫ് കോഴ്സുകൾ ഇവിടെ നടത്തിയിരുന്നു. 1970 ഓടെ ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള ജെറിയുവിലേക്ക് കോഴ്സ് മാറ്റി. പക്ഷി നിരീക്ഷണത്തിന് പറ്റിയൊരിടം കൂടിയാണിവിടം. ഇരുന്നൂറ്റി എഴുപതിലധികം വ്യത്യസ്തമായ സ്പീഷിസുകളിലെ പക്ഷികളെ ഇവിടെ കാണാനാകും. ഫ്രേസർ ഹിൽ ഡവലപ്മെന്റ് എല്ലാവർഷവും ജൂണിലെ രണ്ടാം ആഴ്ചാവസാനം ബേഡ് റൈസ് സംഘടിപ്പിക്കാറുമുണ്ട്.

സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കി നിരവധി റിസോർട്ടുകളുണ്ട് ഇവിടെ.ഇവിടെയെത്തുന്ന സഞ്ചാരികളെ ആദ്യം ആകർഷിക്കുക ഇവിടുത്തെ കൊച്ച് കൊച്ച് മനോഹരങ്ങളായ ഗ്രാമങ്ങളും ലാന്റ്സ്കേപ്പ് ദൃശ്യങ്ങളുമാണ്. മലേഷ്യയിലെ മറ്റ് ഏത് സ്ഥലത്തേക്കാളും മികച്ച കാലാവസ്ഥയാണ് ഇവിടെ.