ഇന്ത്യക്കാര്‍ക്ക് ഓഗസ്റ്റ്‌ വരെ സൗജന്യവിസയില്‍ തായ് ലാന്‍ഡ് സന്ദര്‍ശിക്കാം

0
Few longboats at Railay beach, Krabi, Thailand

ബാങ്കോക്ക് : ഓഗസ്റ്റ്‌ മാസം വരെ തായ് ലാന്‍ഡ് എംബസ്സി ,കോണ്‍സുലര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന വിസ തികച്ചും സൌജന്യമായിരിക്കും.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നല്‍കിയ സൗജന്യ വിസ ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന്‌ ടൂറിസ്റ്റുകള്‍ തായ് ലാന്‍ഡിലേക്ക് ഒഴുകിയതാണ് പുതിയ നീക്കത്തിന് കാരണം .പാര്‍ലമെന്റില്‍ മൂന്ന് മാസത്തേക്ക് സൗജന്യവിസാ സൗകര്യം ആവശ്യപ്പെട്ട ടൂറിസം മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് ആറുമാസത്തേക്കുള്ള അനുമതിയാണ് തായ് പാര്‍ലമെന്‍റ് നല്‍കിയത്. വിസാ ഓണ്‍ അറൈവല്‍ വഴി വരുന്ന ഇന്ത്യക്കാര്‍ക്ക് 1000 ബാത്ത് നല്‍കിയാല്‍ മതിയാകും.ഡിസംബറിനു മുന്‍പുള്ള കാലയളവില്‍  2000 ബാത്ത് വിസാ ഓണ്‍ അറൈവലിന് ഈടാക്കിയിരുന്നു .

കഴിഞ്ഞ വര്‍ഷം ഏകദേശം 3.3 കോടി വിനോധസഞ്ചാരികളാണ് തായ് ലാന്‍ഡ് സന്ദര്‍ശിച്ചത് .എന്നാല്‍ സൗജന്യ വിസ നല്‍കുന്നതുവഴി കഴിഞ്ഞ കാലയളവില്‍ 10 ലക്ഷം ബാത്ത് നഷ്ടം സര്‍ക്കാരിനു ഉണ്ടായിട്ടുണ്ട് . 7 ലക്ഷം ബാത്ത് അധികം വരുന്ന ടൂറിസ്റ്റുകള്‍ ചെലവാക്കുന്നത് വഴി നഷ്ടം നികത്താനാകുമെന്നതാണ് തായ് സര്‍ക്കാര്‍ പറയുന്നത് .വിനോദസഞ്ചാരികള്‍ ചെലവഴിക്കുന്ന തുകയില്‍ നിന്ന് ലഭിക്കുന്ന നികുതിയില്‍ നിന്ന് സര്‍ക്കാര്‍ നേട്ടമുണ്ടാക്കും .

ജനുവരിയില്‍ മാത്രം 30 ലക്ഷം ആളുകളാണ് തായ് ലാന്‍ഡ് സന്ദര്‍ശിച്ചത്.ഏകദേശം 16 കോടി ബാത്ത് വരുമാനമാണ് ടൂറിസ്റ്റുകളില്‍ നിന്ന്  ജനുവരിയില്‍ മാത്രം രാജ്യം നേടിയത് .ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുമെന്നും ,ഇന്ത്യക്കാരുടെ ഇഷ്ട വിനോദസഞ്ചാരമേഖലയായി തായ് ലാന്ഡിനെ മാറ്റുമെന്നും ടൂറിസം മന്ത്രാലയം പറയുന്നു .