യു.എ.ഇയിൽ ഇനി മുതൽ കുട്ടികൾക്ക് സൗജന്യ വിസ

0

അബുദാബി: 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ചുകൊണ്ട് യു.എ.ഇയിലെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്. വിനോദസഞ്ചാരികളുടെ എണ്ണം തരതമ്യേന കുറഞ്ഞതോടെ രാജ്യത്തേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന കുട്ടികളുടെ വിസ സൗജന്യമാക്കുന്നത്. നാളെ മുതൽ നിയമം പ്രാബല്യത്തിൽ വരും.

എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് യു.എ.ഇ മന്ത്രിസഭ കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇത് നടപ്പാകുന്ന ആദ്യ വര്‍ഷമാണിത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഒരാള്‍ക്ക് 14 ദിവസത്തെ എക്സ്‍പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിര്‍ഹവും 30 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവുമാണ് ഫീസ്.

കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെങ്കിലും വലിയതോതില്‍ വിദേശികളെത്താന്‍ സാധ്യത കുറവാണെന്നാണ് ട്രാവല്‍, ടൂറിസം രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സ്കൂള്‍ അവധി സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.