പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഇനി പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമില്ല

0

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് പോലീസ് പൊലീസ് വെരിഫിക്കേഷന്‍ ഇനി നിര്‍ബന്ധമില്ല .ഈ നിയമം ഒഴിവാക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് തന്നെയാണ് അറിയിച്ചത് .ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ മാത്രം മതി .

പൊലീസ് വെരിഫിക്കേഷന് നിലവിലെ അവസ്ഥയില്‍ 20 മുതല്‍ 30 ദിവസം വരെ എടുക്കുന്നത് കാലതാമസം ഉളവാക്കുന്ന സാഹചര്യത്തില്‍ ആണ് ഈ പുതിയ തീരുമാനം . പാസ്‌പോര്‍ട്ട് എടുക്കുന്നതിനായുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കിയെങ്കിലും പൊലീസ് വെരിഫിക്കേഷന്‍ മാത്രമായിരുന്നു അല്പം താമസം നേരിട്ടിരുന്നത്