സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു: മാറിയ നിരക്ക് ഇങ്ങനെ

0

സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 33 പൈസയായി.

പെട്രോളിന് 89 രൂപ 18 പൈസയായാണ് വില കൂടിയത്. എറണാകുളത്ത് ഡീസല്‍ വില ലീറ്ററിന് 81 രൂപ 72 പൈസയും, പെട്രോളിന് 87 രൂപ 46 പൈസയുമായി. ഈ മാസം മൂന്നാംതവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.