ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്നു

0

രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയും ഡീസലിന് 87.60 മാണ് ഇന്നത്തെ വില. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വർധിച്ചത്.

കൊച്ചിയില്‍ പെട്രോളിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമാണ് വില. സര്‍വകാല റെക്കോഡും ഭേദിച്ചാണ് രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നത്. രാജ്യത്തെ പല നഗരങ്ങളും പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.