ഫേസ്ബുക്കിൽ 2 കോടി വ്യൂ; തരംഗംതീർത്ത്, ‘ഗെയിം ഓഫ് ത്രോണ്‍സ്’; സീസണ്‍ 8 ട്രെയിലര്‍

1

ഒരുവർഷത്തെ മുഴുനീളൻ കാത്തിരിപ്പിനുശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണിന്‍റെ ട്രെയിലര്‍ പുറത്തിറക്കി. പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരിക്കയാണ് സീസണ്‍ 8 ട്രെയിലര്‍. ട്രെയിലര്‍ ഫേസ്ബുക്കില്‍ ഇതിനകം ട്രെയിലര്‍ 2 കോടി വ്യൂ സൃഷ്ടിച്ചപ്പോള്‍. യൂട്യൂബില്‍ 1 കോടി 70 ലക്ഷത്തിന് അടുത്താണ് വ്യൂ.

എപിക്-ഡ്രാമ സീരീസ് ആയ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ അവസാന സീസണ്‍ ട്രെയിലര്‍ എച്ച് ബി ഒ യാണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു വര്‍ഷത്തിന് ശേഷമാണ് ഗെയിം ഓഫ് ത്രോണ്‍സ്‍ അവസാന സീസണിനായി തിരികെ വരുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ്‍ ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. ആദ്യമായാണ് അവസാന സീസണിലേക്കുള്ള മുഴുനീള ട്രെയിലര്‍ പുറത്തുവിടുന്നത്. ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. ജോര്‍ജ്ജ്‍ ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ്‍ ഫയര്‍ എന്ന ഫാന്‍റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ്‍ സൃഷ്‍ടിക്കപ്പെട്ടത്.

ആറ് എപ്പിസോഡുകളാണ് അവസാന സീസണിലുള്ളൂ. പക്ഷേ, ഓരോന്നും പരമാവധി 90 മിനിറ്റ് വരെ നീണ്ടേക്കാം എന്നാണ് എച്ച്‍ബിഒ നല്‍കുന്ന സൂചന. ഏഴ് സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് സിനിമകളാണ് തങ്ങള്‍ അവസാന സീസണില്‍ ഷൂട്ട് ചെയ്‍തിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

ഏഴ് സീസണുകളിലായി എച്ച്ബിഒ സ്ട്രീം ചെയ്യുന്ന സീരീസ് ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകശ്രദ്ധയും അതിനോടൊപ്പം തന്നെ നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ പരമ്പരയാണ്.