1983ല്‍ എട്ട് ഓസ്‌കാര്‍ നേടിയ ഗാന്ധി സിനിമയുടെ മറ്റൊരു റെക്കോര്‍ഡ് അറിയാമോ ?

0

എട്ട് ഓസ്‌കാര്‍ നേടിയ ഗാന്ധി സിനിമയുടെ സംവിധായകനെ നമ്മളില്‍ പലരുമറിയും. റിച്ചാര്‍ഡ് ആറ്റിന്‍ബോറോ, ഈ പേര് എവിടെയോ കേട്ടിട്ടുണ്ട് എന്ന് തോന്നുണ്ടോ? അതെ നമ്മുടെ ജുറാസിക് പാര്‍ക്ക് സിനിമയിലെ അപ്പുപ്പന്‍. അദ്ദേഹം തന്നെയാണ് പ്രശസ്തസംവിധായകന്‍ റിച്ചാര്‍ഡ് ആറ്റിന്‍ബോറോ.  1982ല്‍ പുറത്തിറങ്ങിയ ഗാന്ധിയാണ് ആറ്റന്‍ബറോയെ ലോകം മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനാക്കി മാറ്റിയത്.

ബെന്‍ കിങ്‌സ്‌ലി ഗാന്ധിജിയായി വേഷമിട്ട ചിത്രം, ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്രം എക്കാലത്തേയ്ക്കും അഭ്രപാളികളില്‍ പകര്‍ത്തിവച്ചു. 1983ല്‍ മികച്ച സംവിധായകനും മികച്ച സിനിമയ്ക്കുമുള്‍പ്പെടെ എട്ട് ഓസ്‌കര്‍ അവാര്‍ഡുകളാണ് ഗാന്ധി സ്വന്തമാക്കിയത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭാനു അതയ്യ മാറിയതും ഈ ചിത്രത്തിലൂടെ തന്നെ. ഗാന്ധിജിയായി വേഷമിട്ട കിങ്‌സ്‌ലി മികച്ച നടനുമായി .11811421_897095110369689_246672667738130821_n

എന്നാല്‍ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ചിത്രത്തിലെ ഗാന്ധിയുടെ ശവസംസ്ക്കാര സീനില്‍ അഭിനയിച്ചത് 3 ലക്ഷത്തില്‍ പരം ആളുകളാണ്. അങ്ങനെ ഒരു സീനില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ അഭിനയിച്ച സിനിമ എന്നാ എന്ന റെക്കോഡ് ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ആറ്റിന്‍ബാരോ സംവിധാനം ചെയ്ത ഈ ചിത്രം നേടി എന്നത് പലര്ക്കും അറിയാത്ത സത്യമാണ്.