ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് സമ്മാനിച്ചു

0

പത്തനാപുരം ഗാന്ധിഭവന്റെ ദേശീയ പുരസ്കാരം സോഹൻ റോയ് ഏറ്റുവാങ്ങി. സത്യൻ ദേശീയ പുരസ്കാരത്തിനാണ്  ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയ് അർഹനായത്. 14ന് വൈകീട്ട് 4ന് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സോഹൻ റോയ്ക്ക് സമ്മാനിച്ചു.

ലോക ചലചിത്ര മേഖലയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാർഡ്. എഴുപതിനായിരം കോടി രൂപയുടെ പ്രൊജക്ട് ആയ ഇൻഡീവുഡിന്റെ സ്ഥാപക ഡയറക്ടർ ആണ് സോഹൻ റോയ്. ഇന്ത്യൻ സിനിമകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ഉദ്യമത്തിൽ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ഇന്ത്യൻ സിനിമാ മേഖലക്കുതന്നെ മാതൃകയാണ്. ഇൻഡീവുഡിലൂടെ നിരവധി കലകാരന്മാർക്ക്  സിനിമാരംഗത്തേക്ക് കടന്നുവരാൻ സാധിച്ചിട്ടുണ്ട്.