ഗന്നം സ്റ്റൈല്‍ സൈ വീണ്ടും; മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം കണ്ടത് 4 മില്യണ്‍ പേര്‍

0

ഗന്നം സ്റ്റൈല്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക അതിലെ പാട്ടുകാരനെയാകും. ചടുലതാളങ്ങളും ചുവടുമായി എത്തിയ ഗന്നംസ്റ്റൈല്‍ പ്രേക്ഷകര്‍ അത്രയ്ക്ക് മനസ്സ്കൊണ്ട് സ്വീകരിച്ചിരുന്നു. അതിലെ പാട്ടുകാരന്‍ കൊറിയന്‍ പോപ് ഗായകന്‍ സൈയുടെ പുതിയ ആല്‍ബമെത്തി.

ആല്‍ബം ഗന്നം സ്റ്റൈല്‍ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് .യു ടൂബില്‍ ഇന്നലെ റിലീസ് ചെയ്ത ആല്‍ബത്തിലെ രണ്ട് പാട്ടുകളും ഇതിനോടകം കണ്ടത് 4 മില്യണിലധികം പേരാണ്. പെന്‍ പൈനാപ്പിള്‍ പാടിയ ജപ്പാനീസ് ഗായകന്‍ പികോടാരോയും അതിഥി വേഷത്തില്‍ ഐലവ് ഇറ്റ് എന്ന പാട്ടിലെത്തുന്നുണ്ട്. സൈയുടെ എട്ടാമത്തെ ആല്‍ബമാണിത്.4 ഇന്‍ടു 2 സമം 8 എന്നാണ് ആല്‍ബത്തിന്റ പേര്. രണ്ട് പാട്ടുകളും സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സൈയുടെ ഗന്നം സ്റ്റൈല്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളെ പുതിയ ആല്‍ബം മറികടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.