ഒടുവില്‍ ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്

1

ടൊവിനോ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഗപ്പി വീണ്ടും റിലീസ് ചെയ്യുന്നു. ആദ്യ റിലീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി ഗപ്പി മാറിയിരുന്നു. ടൊവിനോയ്ക്ക് ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു  2016 ല്‍ തിയേറ്ററുകളിലെത്തിയ ഗപ്പി. ചിത്രത്തില്‍ മാസ്റ്റര്‍ ചേതനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഗപ്പി തീയറ്ററിൽ പൊയി കാണാൻ സാധിക്കാത്തതിൽ ഒരുപാട് പേർ വിഷമം പ്രകടിപ്പിച്ചിരുന്നു. അവർക്കായി ഗപ്പി വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. നടന്‍ ടൊവിനോ തോമസ് തന്നെയാണ് ചിത്രത്തിന്‍റെ റീറിലീസ് വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മൂന്നു ജില്ലകളിലാണ് ചിത്രത്തിന്റെ റീ റിലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീവിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തീയേറ്ററുകളില്‍ രാവിലെ 8 മണിക്കാണ് ചിത്രം റിലീസ് ചെയ്യുക.

ചേതനു പുറമെ ടൊവീനോ, ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. തിയേറ്ററുകളില്‍ മോശം പ്രതികരണമാിരുന്നെങ്കിലും ടൊറന്‍റില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 21 നാണ് ചിത്രം റിലീസ് ചെയ്യുക.