ടൊവിനോ ചോദിക്കുന്നു ‘ഗപ്പി റീ റിലീസ് ചെയ്യട്ടെ? നിങ്ങള്‍ കാണുമോ?

0

നല്ല ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ വേണ്ട സമയത്ത് തിയേറ്റരില്‍ പോയി കണ്ടില്ല എന്നാ ഒറ്റ കാരണം കൊണ്ട് മാത്രം പരാജയം ആകാറുണ്ട്. അതിനു അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഉദാഹരണം ആണ് ഗപ്പി എന്ന ചിത്രം.വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോയത് കൊണ്ട് മാത്രമാണ് ഈ നല്ല സിനിമ വിജയിക്കാതെ പോയതും .

ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ചിത്രം ഓണ്‍ലൈനില്‍ വന്‍ഹിറ്റായി .തീയറ്ററുകളില്‍ കാണാതെ പോയത് തെറ്റായിപ്പോയി എന്ന തരത്തില്‍ പോസ്റ്റുകളും കുറിപ്പുകളും ട്രോളുകളും നവമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഡിവിഡിയും റിലീസ് ചെയ്തിരുന്നു.

സിനിമ റീ റിലീസ് ചെയ്താല്‍ കാണാന്‍ ആളുണ്ടാകുമോ? എന്ന് ടോവിനോ തോമസ് ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് താരത്തിന്റെ ചോദ്യം. തീയറ്ററില്‍ ആസ്വദിക്കാന്‍ പോന്ന ക്വാളിറ്റിയില്‍ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകള്‍ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തില്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ പ്രേക്ഷകരാല്‍ തഴയപ്പെടാതിരിക്കട്ടെ എന്ന് നേരത്തെ ടോവിനോ തോമസ് പറഞ്ഞിരുന്നു. ഓഗസ്റ്റ് അഞ്ചിനായിരുന്നു ഗപ്പിയുടെ റിലീസ്. ജോണ്‍ പോള്‍ ജോര്‍ജ്ജ് ആണ് സിനിമയുടെ രചയിതാവും സംവിധായകനും. ടൊവിനോ തോമസ്, ചേതന്‍ലാല്‍, ശ്രീനിവാസന്‍, രോഹിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നല്ല സിനിമകളെ ഇരുക്കൈയ്യും നീട്ടി സ്വീകരിക്കാറുള്ള മലയാളികള്‍ ഗപ്പിയെ കൈവിട്ടത്തില്‍ ഇപ്പോള്‍ ദുഖിക്കുന്നു.ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം എങ്കിലും ഒരു നല്ല ചിത്രത്തിനും ഇനി ഈ ഗതി വരാതെ ഇരിക്കട്ടെ .