കൊവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്ക; ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

0

ഹെസ്സെ: ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് മരണ കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

54 കാരനായ ഷഫറിനെ ശനിയാഴ്ച റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജർമൻ ചാൻസലർ അംഗല മെർക്കലിൻ പ്രതനിധാനം ചെയ്യുന്ന സിഡിയു പാർട്ടിയുടെ തോമസ്.10 വർഷമായി ഹെസെ സംസ്ഥാനത്തെ ധനമന്ത്രിയായിരുന്നു തോമസ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തെ സാമ്പത്തിക മേഖലകളിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓർത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.

ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനവും ഹെസെയിലാണ്.