ഘാന ലോകത്തിനു നല്‍കി മനോഹരമായ ഒരു പാഠം

0

സൗന്ദര്യം എന്നാല്‍ നിറത്തിലാണെന്നു പൊതുവേ ഉള്ള സങ്കല്പങ്ങളെ ഉടച്ചുവാര്‍ക്കുകയാണ്  ഘാന എന്ന ആഫ്രിക്കന്‍ രാജ്യം.. വര്‍ണ്ണവിവേചനത്തിന്റെ തടങ്കലില്‍ നിന്നും ഇനിയും മോചിതരാവാത്തവരാണ് പലരും. വെളുപ്പ്‌ നിറം കൊണ്ട് മനുഷ്യരെ അളക്കുന്ന സമൂഹങ്ങള്‍ക്ക് മേല്‍ വ്യത്യസ്തമായൊരു തീരുമാനം കൊണ്ട് കനത്ത പ്രഹരം നല്കാനൊരുങ്ങുകയാണ്  ഘാന.

ഫെയര്‍നെസ് ക്രീമുകളും സ്‌കിന്‍ ബ്ലീച്ചിംഗ് ഉത്പന്നങ്ങളും നിരോധിച്ചു കൊണ്ട് ഘാന പുതിയ പാഠങ്ങള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണ്. ആഗസ്ത് മുതല്‍ ഹൈഡ്രോക്വിനോന്‍ എന്ന സ്‌കിന്‍ ബ്ലീച്ചിംഗ് പദാര്‍ത്ഥം ചേര്‍ന്ന എല്ലാ ഉത്പന്നങ്ങളും നിരോധിക്കാനാണ് ഘാന തീരുമാനമെടുത്തത്.വർണവെറിയോടുള്ള പ്രതിഷേധം മാത്രമല്ല ഈ വസ്തു കാൻസറിനു കാരണമാകുന്നുവെന്ന പഠനവും തീരുമാനത്തിനു പിന്നിലുണ്ട്.

ഫെയര്‍ ആന്റ് ലൗവ്‌ലി അടക്കം ഫെയര്‍നസ് ക്രീമുകളുടെ വലിയ മാര്‍ക്കറ്റാണ് ഘാനയും നൈജീരിയയുമടക്കം ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഫെയറര്‍ സ്‌കിന്‍ എന്ന ധാരണക്ക് അടിമപ്പെട്ടു പോയ ആളുകളെ തിരികെ കൊണ്ടുവരികയെന്ന ഉദ്ദേശവും ഘാനയുടെ ഈ നീക്കത്തിന് പിന്നിലുണ്ട്. കൂടുതൽ ആകർഷകത്വവും ജീവിതവിജയവുമെന്ന ഫെയർനെസ് ക്രീം ആപ്തവാക്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഘാനയുടെ ഈ തീരുമാനത്തിനു മുന്നില്‍ ,  മനോഹരമായ ഒരു പാഠം ലോകത്തെ പഠിപ്പിച്ചതിന് നല്‍കാം ഒരു കൈയ്യടി .