മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് സ്‌കാനറിൽ കയറി അഞ്ചുവയസ്സുകാരിയുടെ കുസൃതി; വീഡിയോ വൈറൽ ആകുന്നു

മാതാപിതാക്കളുടെ  കണ്ണുവെട്ടിച്ച് സ്‌കാനറിൽ  കയറി  അഞ്ചുവയസ്സുകാരിയുടെ കുസൃതി; വീഡിയോ  വൈറൽ  ആകുന്നു
9851872-0-image-a-2_1550220449549

ബെയ്ജിങ്: ചൈനയിലെ  ജിനാൻ ട്രെയിൻ സ്റ്റേഷനിൽ അഞ്ചുവയസ്സുകാരികാണിച്ച കുസൃതി സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കയാണ്. ബാഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന സ്‌കാനറിൽ കൂടി നൂഴ്ന്ന് പുറത്തെത്തിയ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സെക്യൂരിറ്റി ക്യാമറകള്‍ പകര്‍ത്തിയ വീഡിയോയില്‍ അഞ്ചുവയസുകാരി എക്‌സ്‌റേ മെഷീനിനുള്ളില്‍ ചാടിക്കയറുന്നതും തടയുന്നതിന് മുമ്പ് തന്നെ സ്‌കാനറിന്റെ മറുവശത്ത് എത്തുന്നതും കാണാം.

ബാഗേജുകള്‍ മെഷീനില്‍ നീങ്ങുന്ന കാഴ്ച കണ്ട്  കൗതുകം തോന്നിയാവണം അച്ഛനും അമ്മയും ടിക്കറ്റ് പരിശോധനയ്ക്ക് പോയ തക്കം നോക്കി പെൺകുട്ടി ഈ കുസൃതി ഒപ്പിച്ചത്തെന്ന്  ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ബാഗേജുകള്‍ പരിശോധിക്കുന്ന എക്‌സ്‌റേ മെഷീനുകള്‍ പുറത്തു വിടുന്ന വികിരണം 1 മില്ലിറാഡോ അതിന് താഴെയോ ഉള്ള അളവിലാണെന്നും  അപകടകരമല്ലെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

സാധാരണയായി അന്തരീക്ഷത്തിലേക്ക് വ്യാവസായിക മേഖല ഒരു കൊല്ലം ശരാശരി 360 മില്ലിറാഡ് എക്‌സ് വികിരണം പുറത്തു വിടുന്നുണ്ടെന്നും യുഎസ്എഫ്ഡിഎ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഡോങ്കുവാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ തന്റെ ഹാന്‍ഡ്ബാഗ് സംരക്ഷിക്കാന്‍ ഒരു യുവതി സ്കാനിംഗ് മിഷ്യനുള്ളിലേക്ക് കടന്നിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ