ഐ എസ് കാട്ടാളന്മാരുടെ പിടിയില്‍ നിന്നും മാനം രക്ഷിക്കാന്‍ സ്വന്തം ശരീരം കത്തിച്ചു വികൃതമാക്കിയ പെണ്‍കുട്ടി

0

ഈ പെണ്‍കുട്ടിയുടെ പേര് അറിയില്ല,ഇവള്‍ക്ക് വയസ്സ് പതിനാറു തികയുന്നതെ ഉള്ളു.പക്ഷെ ഈ ചെറിയ ജീവിതത്തിനു ഇടയില്‍ ഈ യസീദി പെണ്‍കുട്ടി നീന്തി കടന്നത് വേദനയുടെ ഒരു വന്‍കടല്‍ തന്നെ എന്ന് പറഞ്ഞാല്‍ അധികമാകില്ല. സ്വന്തം പ്രായത്തിലെ പെണ്‍കുട്ടികള്‍ കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കുമ്പോള്‍ ഇവള്‍ സ്വന്തം ശരീരം കത്തിച്ചു വികൃതമാക്കി.എന്തിനെന്നോ ?

അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത കാമഭ്രാന്തമ്മാരില്‍ നിന്നും രക്ഷ നേടാന്‍ അവള്‍ തന്റെ സ്വപ്നങ്ങളെ എല്ലാം തീയില്‍ കരിച്ചു കളഞ്ഞു. മുഖമില്ലാത്ത ഇവള്‍ ഒരു പ്രതിനിധി മാത്രമാണ്. ഐ എസിന്റെ ഭീകരമായ ചൂഷണങ്ങളില്‍ നിന്നു രക്ഷനേടാന്‍ നിരവധി പെണ്‍കുട്ടികള്‍ തങ്ങളുടെ ശരീരം എങ്ങനെ കത്തിച്ചു വികൃതമാക്കുനുണ്ട് . പക്ഷെ പൊള്ളിയടര്‍ന്ന ശരീരത്തില്‍ നിന്നുള്ള വേദനകള്‍ ഇവരെ കരിയിപ്പിക്കില്ല .കാരണം അതിലും എത്രയോ വലിയ പീഡനങ്ങള്‍ ആകും ശരീരം സുന്ദരമായി ഇരുന്നാല്‍ തങ്ങളെ കാത്തിരിക്കുക എന്ന് ഇവര്‍ക്ക് അറിയാം.ചിലര്‍ പൊള്ളല്‍ ഏറ്റു മരിക്കുന്നു .ചിലര്‍ ജീവച്ഛവങ്ങള്‍ ആയി ജീവിക്കുന്നു.പക്ഷെ അതില്‍ ഈ പെണ്‍കുട്ടികള്‍ക്ക് പരിഭവം ഇല്ല. സ്വന്തം മാനത്തോളം വലുത് അല്ല ഇവര്‍ക്ക് സൌന്ദര്യം.

മനശാസ്ത്രവിദഗ്ദന്‍ ജാന്‍ കിസ്ലാന്‍  ആണ് ഈ ക്രൂരതയുടെ മുഖം ലോകത്തിനു മുന്നില്‍ വെളിപെടുത്തിയത് .ആയിരത്തി ഒരുനൂറോളം സ്ത്രീകളും കുട്ടികളുമാണ് ഇവിടെ ചികിത്സയ്ക്കായി എത്തിരിക്കുന്നത്. അവര്‍ വിവരിക്കുന്ന അനുഭവങ്ങള്‍ കേട്ടിരിക്കാന്‍ കഴിയിന്നതിലുമപ്പുറമാണെന്നു ഡോക്ടര്‍ പറയുന്നു. 6 വയസുമുതലുള്ള പെണ്‍കുട്ടികളെ ഇവര്‍ പീഡനത്തിന് ഇരയാക്കുന്നുണ്ട്. പലരുടെയും അനുഭവങ്ങള്‍ കേട്ടാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത തരത്തില്‍ ഭീകരമാണ് എന്നാണ് അദ്ദേഹം പറയുന്നത് .കേട്ട കഥകളേക്കാള്‍ കേള്‍ക്കാതെ  പോയ എത്രയോ ദീനരോദനങ്ങള്‍ ഉണ്ടാകും ഓരോ ഐ എസ് തടവുകളിലും.