ഇവാലിൻ ഒരിക്കലും നടക്കില്ലെന്ന് വിധിച്ച ഡോക്ടർമാർ ഷെയ്നിനും മെലീസയും മുന്നിൽ തോറ്റു!!

0

സ്വന്തം കുഞ്ഞ് ഒരിക്കലും നടക്കില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞാൽ ആ മാതാപിതാക്കളുടെ അവസ്ഥ എന്തായിരിക്കും? ആ കുഞ്ഞിന്റെ അവസ്ഥയേയും തങ്ങളുടെ കാലശേഷം ആ കുഞ്ഞിന്റെ ഭാവിയേയും ഓർത്തോർത്ത് ശിഷ്ടജീവിതം മുഴുവൻ ഉമിത്തീയിൽ നീറിയല്ലേ ആ മാതാപിതാക്കൾക്ക് പിന്നെ ജീവിക്കാനാവൂ? ചികിത്സകൾ നടത്തിയേക്കും.. എങ്കിലും ഒരിക്കലും നടക്കില്ല എന്ന ഡോക്ടർ വിധി എഴുതിയ കുഞ്ഞിനേയും കൊണ്ട് ഒരു പരീക്ഷണത്തിന് ആരെങ്കിലും തയ്യാറാകുമോ? ആരും തയ്യാറായില്ലെങ്കിലും ഓസ്ട്രേലിയൻ സ്വദേശികളായ ഷെയ്നും മെലീസയും അതിന് തയ്യാറാകും. അതിന്റെ തെളിവാണ് നാലുവയസ്സുകാരിയായ ഇവരുടെ മകൾ ഇവാലിൻ മുറെ.

 

അപൂർവ്വങ്ങളിൽ അപൂർവ്വമായ ജനികത രോഗവുമായി പിറന്ന് വീണ ഇവാലിൻ മുറെ ഇന്ന് ഓടി നടക്കുന്നത് കാണുന്പോൾ ആരും വിശ്വസിക്കില്ല, ഇവൾ ഒരിക്കലും നടക്കില്ലെന്ന് ഒരിക്കൽ ഡോക്ടർ വിധി എഴുതിയതാണെന്ന്. ഇവാലിന്റെ ഓരോ ചുവടുവെപ്പിന് പിന്നിലും  ഷെയ്ന്റേയും മെലീസയുടെയും  നിശ്ചയ ദാർഢ്യവും ഇച്ഛാശക്തിയുമുണ്ട്. അവർ എലീസ നടക്കില്ലെന്ന ആ ഉപദേശം കേട്ട് വെറുതേ ഇരുന്നില്ല, അവർ എല്ലാദിവസവും കുഞ്ഞിനെ ചുവടുകൾ വയ്ക്കാൻ പരിശീലിപ്പിച്ചു. ഇടറി വീണപ്പോഴും താങ്ങായി ഒപ്പം നിന്നു. നിരന്തര പരിശ്രമങ്ങളുമായി കുഞ്ഞിനോടൊപ്പം നിന്ന് വിധിയോട് പോരാടി. ഇന്നിവർ വിജയികളാണ്, ശപിക്കപ്പെട്ട വിധിയുടെ മുന്നിൽ ഇവാന രണ്ട് കാലുകളിൽ നിവർന്ന് നിൽക്കുന്പോൾ ഇവർ മൂവരും നിശ്ചയദാർഢ്യത്തിന്റെ പ്രതീകങ്ങളാകുകയാണ്.

ഇവാലിൻ ജനിച്ച് എട്ട് ആഴ്ച പൂർത്തിയായപ്പോഴാണ് കുഞ്ഞിന്റെ വൈകല്യത്തെ ഇവർ ആദ്യം തിരിച്ചറിയുന്നത്. തലച്ചോറിലെ ന്യൂറോണുകൾക്ക് മാറ്റം സംഭവിക്കുന്ന അസുഖമായിരുന്നു കുഞ്ഞിന്. ചുഴലിയായിരുന്നു ആദ്യ ലക്ഷണം. ദിവസേനെ പത്തും പതിനഞ്ചും പ്രാവശ്യം ചുഴലി വന്നു. ആദ്യമൊന്നും എന്താണ് ചെയ്യേണ്ടതെന്ന് ഇരുവർക്കും അറിയില്ലായിരുന്നു. എന്നാൽ ദൈവം സഹായിച്ച് ഇവാലിനിൽ നിന്ന് ചുഴലി പതുക്കെ പതുക്കെ അപ്രത്യക്ഷമായി. സന്തോഷത്തിന്റെ നാളുകൾ എത്തിയെന്ന് സമാധാനിച്ച ഷെയ്നും മെലീസയും ഞെട്ടലോടെയാണ് പിന്നീട് ആ സത്യം മനസിലാക്കിയത്. ഇവാലിന്റെ ബുദ്ധി വളർച്ച സാധാരണ കുട്ടിയെ പോലെയല്ലായിരുന്നു എന്നതായിരുന്നു അത്. ഇവാനെയെപോലെ ഓസ്ട്രേലിയയിൽ ആകെയുള്ളത് അഞ്ച് പേരാണ്!!

 

പിന്നീട് ഈ രോഗാവസ്ഥയിലുള്ള കുട്ടികളെ കുറിച്ച് ഇരുവരും അറിയാൻ ശ്രമിച്ചു. അവരുടെ അനുഭവ കഥകൾ പാഠപുസ്തകങ്ങളാക്കി ഇവാലിനയെ സമീപിച്ചു. ശിശുരോഗ വിദഗ്ധൻ, ന്യൂട്രീഷനിസ്റ്റ്, കിറോപ്രാക്റ്റീഴ്സ് എന്നിവരുടെ സഹായം തേടി. ഒരു വയസ്സായപ്പോൾ ഇവാലിന പതുക്കെ ഇഴയാനാരംഭിച്ചു. സംസാരിക്കാൻ പിന്നെയും സമയമെടുത്തു. ഓരോ ചുവടുവയ്പ്പിലും താങ്ങായി ഷെയ്നും മെലീസയും ഒപ്പം നിന്നു. ഇന്ന് ഇവാലിനയ്ക്ക് നാലര വയസ്സ് . അച്ഛനും അമ്മയും ഒരുക്കിയ സുരക്ഷിത വലയത്തിൽ അവളിന്ന് ഓടിനടക്കുന്നു. മറ്റ് കുഞ്ഞുങ്ങളെ പോലെ നഴ്സറി പാട്ടുകൾ പാടുന്നു. തളർന്ന് പോകാവുന്ന ഒരു സന്ദർഭത്തിൽ നിന്ന് ഷെയ്നും മെലീസയും തങ്ങളുടെ കുഞ്ഞിന് സമ്മാനിച്ചത് ഒരു പുതു ജീവിതമാണ്. അവളുടെ തളർച്ചയിൽ മനസ് തകർന്നിരുന്നെങ്കിൽ ഇവാലിനയുടെ ജീവിതം എക്കാലത്തും വീൽചെയറിലായിരുന്നേനെ.