പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ഷൂട്ട്; പൂനം പാണ്ഡെയ്ക്കെതിരേ കേസ്

0

പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് ന‌‌ടി പൂനം പാണ്ഡെയ്ക്കെതിരേ ​ഗോവയിൽ കേസ്. കുറച്ച് നാളുകൾക്കുമുന്പ് ഗോവയിലെ ചപ്പോളി ഡാമിന് സമീപം പൂനം പാണ്ഡെ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ഇതിന് തൊട്ടടുത്താണ് മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദങ്ങൾ പൊ‌ട്ടിപ്പുറപ്പെ‌ട്ടത്ഇതിൽ നഗ്നതാ പ്രദർശനം അടക്കം നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. വിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചതിലൂ‌‌ടെ പൂനം വിശ്വാസികളു‌ടെ വികാരത്തെ വ്രണപ്പെ‌ടുത്തി എന്ന ആക്ഷേപമാണ് ഉയരുന്നത്. സർക്കാർ പോണോ​ഗ്രഫിയ്ക്ക് പ്രചോദനമേകുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ വിഡിയോ ഗോവയിൽ വൈറലാണെന്നും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദം ശക്തമാക്കുന്നു. ഇതോടെ അശ്ലീല വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിന് നടിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പൂനത്തിനെതിരേയും ഛായാ​ഗ്രാഹകനെതിരേയും കേസെടുത്തിട്ടുണ്ട്. എന്നാൽ വീഡിയോ പകർത്തിയ വ്യക്തി ആരെന്ന് വ്യക്തമല്ല.

കുറച്ച് നാളുകൾക്ക് മുൻപ് ​ഗോവയിൽ വച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സം​ഗം ചെയ്തുവെന്നും ആരോപിച്ച് പൂനം പാണ്ഡെ ​ഗോവ പോലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. ഇതെ തുടർന്ന് പൂനത്തിന്റെ ഭർത്താവ് സാം ബോംബെയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ആയാളോടൊപ്പം മുംബെെയിലേക്ക് തിരിച്ച പൂനം, എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്തുവെന്നും തങ്ങൾ ഒരിക്കലും ഇനി പിരിയില്ലെന്നും വ്യക്തമാക്കി. ഇതെല്ലാം നടിയു‌ടെ നാടകമാണെന്ന ആരോപണവും ഉയരുന്നുണ്ട്.