4800 അടി ഉയരമുള്ള സ്വര്‍ണമല ദക്ഷിണാഫ്രിക്കയില്‍; ഈ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയായാകും

0

60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മല, എവിടെയെന്നോ ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ. ദക്ഷിണാഫ്രിക്കയിലെ പ്രധാന മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ലോകത്തില്‍ നിലവില്‍ ഉപയോഗത്തിലിരിക്കുന്ന സ്വര്‍ണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വര്‍ണശേഖരമുള്ള മലയാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഉൾകാടുകളിൽ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളിലാണ് വമ്പൻ  സ്വർണ സാന്നിധ്യം കണ്ടെത്തിയത് . സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ നിർദേശം നൽകി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിന്  നേതൃത്വം നൽകുന്നത് . പുറത്തുവന്ന റിപ്പോർട്ടുകളുടെ ആധികാരികതയും വിശ്വാസ്യതയും സ്ഥിരീകരിക്കുന്ന പക്ഷം ആഗോള സ്വർണ്ണ വിപണി കൂപ്പുകുത്തും . ഈ വന്‍ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയാകുമെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ അഫ്രിക്കയിലെ കള്‍ച്ചറല്‍ വില്ലേജായ മാറ്റ്സമോയുടെ ഉള്‍കാടുകളില്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളില്‍ സ്വര്‍ണ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം പരിശോധന നടത്തി വരികയായിരുന്നു.

100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വന്‍ മലയാണ് ഇത്. ഈ മല പൂര്‍ണമായും കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മലയിലെ സ്വര്‍ണ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിരുന്നുമില്ല. ഈ കാടിനുള്ളില്‍ കടക്കുന്നവരെ വിദ്യാഭ്യാസമില്ലാത്ത പുറം ലോകവുമായി ബന്ധമില്ലാത്ത ആദിവാസികളാണ് ഇതുവരെ നേരിട്ടിരുന്നത്. ഇവര്‍ക്കു പ്രാഥമിക വിദ്യാഭ്യാസം അടക്കം നല്‍കിയാണ് ഇപ്പോള്‍ ഗവേഷകര്‍ കുന്നിന്‍ മുകളിലെ സ്വര്‍ണ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വൻ മലനിരകൾക്കുള്ളിലായാണ്  ഗവേഷക സംഘം കണ്ടെത്തിയ  സ്വർണ്ണ മല നിലനിന്നിരുന്നത് . ഈ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം ലോകത്തെ അമ്പരപ്പിക്കുന്ന തുകയായിരിക്കും എന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ലോകം ഉറ്റുനോക്കുന്ന  കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്