സ്വർണ വില കുറഞ്ഞു, പവന് 37,280 രൂപ

0

മൂന്നുദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ചയിലെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും വിലകുറഞ്ഞു. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.