കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം

0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. സ്വർണത്തിന് വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപ വില വരും.

ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്ന് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.