തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട: ജ്യൂസറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന യാത്രക്കാരനെയാണ് പിടികൂടിയത്.

ഗൂഡല്ലൂര്‍ സ്വദേശി മുഹമ്മദ് നാസറിനെയാണ് കസ്റ്റഡിയിലെടുത്തത്. ജ്യൂസറിന്റെ മോട്ടോറില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്താനായിരുന്നു ശ്രമം. ജ്യൂസറിന്റെ മോട്ടോര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടരമണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് കസ്റ്റംസ് സ്വർണ്ണം പുറത്തെടുത്തത്.