സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുത്ത് എൻഐഐ; സ്വപ്നയുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

0

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തും സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതിയിൽ. കേസ് അൽപസമയത്തിനകം കോടതി പരിഗണിക്കും . അതിനിടെ സ്വര്‍ണകടത്ത്കേസ് ഏറ്റെടുത്തെത്ത് എൻഐഎ അറിയിച്ചു. കേന്ദ്രസടക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

സ്വർണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്നയുടെ വാദം. സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നും സ്വപ്ന പറയുന്നു.

കേസിൽ സ്വപ്നയുടെ മുൻകൂര്‍ ജാമ്യ ഹർജിയെ ഹൈക്കോടതിയിൽ കസ്റ്റംസ് എതിര്‍ക്കും. സ്വപ്നയുടെ മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതമാണെന്നാണ് കസ്റ്റംസ് പറയുന്നത്. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ അറ്റാഷെ സ്വപ്നയെ വിളിച്ചതെന്തിനെന്നും സ്വപ്ന എന്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നുമാണ് കസ്റ്റംസ് പ്രധാനമായും കോടതിയിൽ ഉന്നയിക്കുക.

2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ചെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. എന്നാല്‍ അതിന് ശേഷവും സൗജന്യ സേവനം തുടരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ജോലി അവസാനിപ്പിച്ച ഒരാള്‍ എന്തിനാണ് തന്ത്രപ്രധാനമായ കോൺസുലേറ്റിൽ സേവനം തുടരുന്നതെന്നാണ് കസ്റ്റംസ് ഉന്നയിക്കുന്ന പ്രധാന ചോദ്യം.