മലയാളി കുടുംബത്തിന് ഗോൾഡൻ വിസ

1

ഷാർജ : കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി നിജോ സോമൻ, ഭാര്യ ഹെലീന, മക്കളായ ഇസബെല്ലാ, ഇവാന എന്നിവർക്ക് യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. 11 വർഷമായി യു.എ.ഇ.യിലുള്ള നിജോ സോമൻ സംരംഭകനാണ്.

വാതക സിലിൻഡർ വിതരണരംഗത്തുള്ള ദുബായിലെ ഉബൈദ് അഹമ്മദ് ഗ്യാസ് ഡിസ്ട്രിബ്യൂട്ടിങ് കമ്പനി നടത്തുന്നു. ദുബായ് റെസിഡൻസി ഡിപ്പാർട്ട്‌മെന്റിൽനിന്ന് ഗോൾഡൻ വിസ കുടുംബസമേതം സ്വീകരിച്ചു.