ഇനി മടക്കും ഫോണുകളുടെ കാലം

0

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിൾ 2020 ൽ പുറത്തിറക്കുന്ന പിക്സൽ ഫോണുകൾ മടക്കാവുന്നതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മടക്കാവുന്ന ഫോണിന്‍റെ പുതിയ ഡിസൈൻ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവിധ വെബ്‌സൈറ്റുകൾ വ്യക്തമാക്കിയിരിക്കുന്നത്. സാംസങ്ങും മടക്കാവുന്ന ഫോൺ പുറത്തിറക്കുന്നുണ്ട്. മാര്‍ച്ചില്‍ 5ജി സൗകര്യമുള്ള ഗാലക്‌സി എസ്10 ഫോണിനൊപ്പം മടക്കാനാവുന്ന സ്മാര്‍ട്‌ഫോണ്‍ സാംസങ് വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

മടക്കാവുന്ന ഫോണിന്‍റെ പുതിയ ഡിസൈൻ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവിധ ടെക് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാലക്‌സി എഫ് എന്നായിരിക്കും മടക്കും ഫോണിന്‍റെ പേരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ല്‍ ആദ്യ പകുതിയില്‍ തന്നെ മടക്കാവുന്ന ഫോണ്‍ തങ്ങള്‍ വിപണിയിലെത്തിക്കുമെന്ന സാംസങ് ഇലക്ട്രോണിക്‌സ് പ്രസിഡന്‍റ് കോഹ് ഡോങ്-ജിന്‍ പറഞ്ഞിരുന്നു. ഈ ഫോണിന് ഉദ്ദേശം 1,29,100 രൂപയോളം വിലയുണ്ടാവുമെന്നാണ് അനുമാനം. ഈ വർഷം ഗൂഗിൾ പുറത്തിറക്കാൻ പോകുന്ന 7പുതിയ മോഡൽ ഫോണുകളിൽ രണ്ടോ, മൂന്നോ എണ്ണം കഴിയുന്നവ ആയിരിക്കുമെന്നാണ് പ്രമുഖ ടെക് വെബ്‌സൈറ്റുകൾ റിപ്പോർട്ടുചെയ്യുന്നത്.