ഗൂഗിള്‍ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക് വരുന്നു

സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ അടുത്ത മാസം പുറത്തിറങ്ങിയേക്കും

ഗൂഗിള്‍ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലേക്ക് വരുന്നു
googlephones

സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍  അടുത്ത മാസം പുറത്തിറങ്ങിയേക്കും. ഇന്ത്യയടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണികളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് നഗൗട്ടിലുള്ള രണ്ട് മോഡലുകളാണ് ഗൂഗിള്‍ അവതരിപ്പിക്കുക. അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ് ഒന്നിന്റേത്. മറ്റൊന്നിന്റേത് 5.5 ഇഞ്ച് സ്‌ക്രീന്‍ സൈസും. 32 ജിബി, 128 ജിബി വാരിയന്റുകളിലാണ് മോഡലുകള്‍ എത്തുക.ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകളുടേതിന് സമാനമാണ് ഗൂഗിള്‍ ബ്രാന്‍ഡ് ഫോണുകളുടെ സവിശേഷതകളെന്നും റിപ്പോര്‍ട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഗൂഗിള്‍ ബ്രാന്‍ഡ് ഫോണുകള്‍ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് തിരിച്ചടിയാകുമെന്ന് ഇന്ത്യയിലെ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം