ഗൂഗിളിന് ആവശ്യമുണ്ട് ഇന്ത്യയിലെ 20 ലക്ഷം ഡെവലപ്പര്‍മാരെ

0

 

ഗൂഗിള്‍  രാജ്യത്തെ 20 ലക്ഷം ഡെവലപ്പര്‍മാര്‍ക്കായി പരീശീലന പദ്ധതി ആരംഭിക്കുന്നു . ഇന്ത്യയെ മൊബൈല്‍ ഡെവലപ്പമാര്‍മാരുടെ ആഗോള ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. Edureka, Koenig, Manipal Global, Simplilearn, Udacity, UpGrad എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് പരിശീലന പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ജൂലൈ 18 മുതല്‍ ഓണ്‍ലൈനിലാണ് കോഴ്‌സ് നല്‍കുക. സ്വകാര്യ-പൊതു സര്‍വകലാശാലകള്‍ക്ക് പുറമെ ദേശീയ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള ട്രെയിനിങ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന് ചേരാം.ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയും ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ഗൂഗിള്‍ ഡെവലപ്പര്‍ ട്രെയിനിങ് വെബ്‌സൈറ്റില്‍ ലോഗ് ഓണ്‍ ചെയ്ത് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. 6,500 രൂപയാണ് പരീക്ഷാഫീസ്.കേന്ദ്രസര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് പ്രോത്സാഹനമേകി ആന്‍ഡ്രോയിഡ് സ്‌കില്ലിങ്ങ് ആന്റ് സെര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്കാണ് ഗൂഗിള്‍ ഇതുവഴി തുടക്കമിട്ടിരിക്കുന്നത്.