നവീകരിച്ച ഡിസൈനുമായി ഗൂഗിള്‍ കോണ്ടാക്റ്റ് വെബ്‌ പതിപ്പ്

0

മെറ്റീരിയല്‍ ഡിസൈനിന്റെ ഭംഗിയുമായി ഗൂഗിള്‍ കോണ്ടാക്റ്റ് വെബ്‌ പതിപ്പ് നവീകരിച്ചു. ഗൂഗിള്‍ കലണ്ടറും ഇമെയിലുകളും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ സുഹൃത്തുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍, അവരുമായി ബന്ധപ്പെട്ട ഇവന്‍റുകള്‍ എന്നിവ എളുപ്പത്തില്‍ കാണാന്‍ ഇത് സഹായിക്കുന്നു.

കൂടാതെ കോണ്ടാക്റ്റ് ഒന്നില്‍ കൂടുതല്‍ (Duplicate) ഉണ്ടെങ്കില്‍ കണ്ടെത്തി അവ ഒരുമിച്ചു ചേര്‍ക്കാനും (Merge) പുതിപ്പില്‍ വളരെ എളുപ്പമാണ്. പുതിയ കോണ്ടാക്റ്റ് ചേര്‍ക്കുമ്പോള്‍, അയാള്‍ ഗൂഗിള്‍ പ്ലസില്‍ ഉണ്ടെങ്കില്‍, പരമാവധി വിവരങ്ങള്‍ കോണ്ടാക്ടില്‍ ചേര്‍ക്കാനും പറ്റും.

പുതിയ പതിപ്പ് പരീക്ഷിക്കൂ.

(ചിത്രങ്ങള്‍ : ജിമെയില്‍ ഔദ്യൊഗിക ബ്ലോഗ്‌, കടപ്പാട് : TechMam.com)