ഈ പുരാതനദേവാലയത്തിനുള്ളില്‍ ആര് പ്രവേശിച്ചാലും ഉടന്‍ മരണം; ഒടുവില്‍ ശാസ്ത്രം ആ രഹസ്യത്തിന്റെ ചുരുളഴിച്ചു

0

ഹീരാപോളിസിലെ പുരാതന ഗ്രീക്ക് ദേവാലയം അറിയപ്പെടുന്നത് അതിന്റെ ചരിത്രപരമായ പ്രാധാന്യം കാരണമല്ല മറിച്ചു മറ്റൊരു കാരണം നിമിത്തമാണ്. മനുഷ്യര്‍ ഈ ദേവാലയത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ മരിച്ചു വീഴും. മനുഷ്യര്‍ മാത്രമല്ല എന്ത് ജീവജാലങ്ങള്‍ ആയാലും.

എന്നാല്‍ എന്നും ഈ ദേവാലയത്തിന്റെ നിഗൂഡത ശാസ്ത്രത്തിനു ഒരു അത്ഭുതമായിരുന്നു. എന്നാല്‍ ഇന്ന് ആ സത്യം ശാസ്ത്രം കണ്ടെത്തികഴിഞ്ഞു.നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ അധോലോകത്തിന്റെ ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ് ദേവാലയത്തിനടുത്തേക്കെത്തുന്ന ജീവികളുടെ പ്രാണനെടുക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം.ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത് ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്.

ബഡാഡാഗ് ഫോള്‍ട്ട് ലൈനിലാണ് ദേവാലയമിരിക്കുന്നത്. ദേവാലയത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ശ്വസിച്ചാണ് ജീവികള്‍ ഉടന്‍ മരിക്കുന്നതെന്നാണ് കണ്ടെത്തിയത്. വിഷാംശമുള്ള വാതകങ്ങള്‍ ഭൂമിയില്‍ നിന്നും വമിക്കുന്ന ഇടമാണ് ഇത്. ഇതും മരണങ്ങള്‍ക്ക് കാരണമായിരിക്കാം എന്ന് പ്രൊഫസര്‍ ഹാര്‍ഡി ഫാന്‍സ് പറയുന്നു. ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡ്യൂസ്ബെര്‍ഗ്-എസെനിലെ പ്രൊഫസറാണ് അദ്ദേഹം. പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ദേവന്മാരെ കുറിച്ചുള്ള ചിത്രങ്ങളും, എഴുത്തുകുത്തുകളുമെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.