ഇസ്തിരിയിട്ടാലും ഗിന്നസ് നേടാം

0

26 മണിക്കൂർ തുടർച്ചയായി ഇസ്തിരിയിട്ട് കഴിഞ്ഞ വാരം ഗിന്നസ് അവാർഡ് സ്വന്തമാക്കിയ ചെന്നൈ സ്വദേശി ഡാനിയൽ സൂര്യ ഈ മാസം 25 മുതൽ മറ്റൊരു ഗിന്നസ് റെക്കോർഡിന് തുടക്കമിട്ടിരിക്കുകയായിരുന്നു. ഏഴായിരത്തിലധികം തുണികൾ അഞ്ച് ദിവസം കൊണ്ട് തുടർച്ചയായി ഇസ്തിരിയിട്ടുകൊണ്ടാണ് സൂര്യ രണ്ടാമതൊരു ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സ്വദേശിയായ ഗരേത്ത് സാൻഡേഴ്‌സന്റെ 100 മണിക്കൂർ ഗിന്നസ് റെക്കോർഡ് ആണ് സൂര്യ 26 മണിക്കുർ കൊണ്ട് ഇസ്തിരിയിട്ടെടുത്തത്. ഈ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഓഗസ്റ്റ് 30-ന് സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ കെ എസ് രവികുമാർ സന്നിഹിതനായിരുന്നു. അദ്ദേഹം പറയുന്നു, “ജുവലറികൾ ഉൽഘാടനം ചെയ്യാൻ പോകുന്നതിനേക്കാൾ എന്തു കൊണ്ടും പ്രചോദനം നൽകുന്നതാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. അഞ്ചു ദിവസം തുടർച്ചയായി പ്രവർത്തിച്ച് റെക്കോർഡ് സൃഷ്ടിക്കുക എന്ന ആവേശവും അതോടൊപ്പം നേത്രദാനം എന്ന മഹത്തായ ആശയവും പ്രചരിപ്പിച്ച സൂര്യയുടെ ദൃഢവിശ്വാസവും മനസ്സും ആണ് അദ്ദേഹത്തെ ഈ യജ്ഞം വിജയിക്കാൻ സഹായിച്ചത്.”