‘കുഞ്ഞപ്പനു വേണ്ടി നീ എടുത്ത പ്രയത്‌നത്തിനു അഭിനന്ദങ്ങൾ’; സൂരജിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു

0

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി പ്രേക്ഷകരെ രസിപ്പിച്ച സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു. കഴി‍ഞ്ഞ വർഷം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ രസിപ്പിച്ച ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.

”ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ….ശരീരം മാത്രം…. കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്നം…. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍” പക്രു ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്തത്. സുരാജിനൊപ്പം സൗബിന്‍ ഷാഹിര്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ആരാണീ റോബോട്ട്? ഇത് മനുഷ്യനോ അതോ യന്ത്രമോ…? തുടങ്ങിയ സംശയങ്ങള്‍ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കുഞ്ഞപ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. മിനിസ്‌ക്രീനിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൂരജ്.