ഗുലാം നബി ആസാദും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ

0

നരേന്ദ്രമോദി ഗുലാം നബി ആസാദ് കൂടിക്കാഴ്ച അടുത്ത ദിവസം ഉണ്ടാകും എന്ന് റിപ്പോർട്ട്. കോൺഗ്രസിൽ നിന്ന് രാജി വച്ചതിന് തുടർച്ചയായാണ് സന്ദർശനം. കൂടിക്കാഴ്ച നടന്നാൽ അത് വ്യക്തിപരമായ സൗഹ്യദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും എന്ന് ബിജെപി വ്യത്തങ്ങൾ പറഞ്ഞു.

രാഷ്ട്രിയ അഭ്യൂഹങ്ങൾ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചും കോൺഗ്രസ് നേത്യത്വത്തെ രൂക്ഷമായി വിമർശിച്ചും ഗുലാം നബി ആസാദ് ഇന്ന് രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയോഗം അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തുടർച്ചയായാണ് വിമർശനം. കോൺഗ്രസ് ദേശിയ നേത്യത്വം പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിച്ചപ്പോൾ തന്റെ വിലാപം പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

അവനാഴിയിൽ നിന്ന് ശക്തമായ അസ്ത്രങ്ങൾ കോൺഗ്രസ് ദേശിയ നേത്യത്വത്തിന് എതിരെ തോടുക്കുകയാണ് ഗുലാം നബി ആസാദ്. താൻ പാർട്ടിയിൽ നിന്ന് പുറത്ത് പോയതല്ല പുറത്ത് പോകാൻ നിർബന്ധിതനായതാണെന്ന് വിശദികരിയ്ക്കുകയാണ് അദ്ദേഹം. ദേശിയ നേത്യത്വം ഇനി സേവനം ആവശ്യമില്ലെന്ന പ്രതീതി സമ്മാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യത്വത്തോടാണ് തന്റെ വിഷമങ്ങളെ സമീപിച്ചത്. തന്നെ കേൾക്കാൻ അദ്ധേഹം തയ്യാറായ്. ഗുജറാത്തിലെ ജനങ്ങൾക്ക് വേണ്ടി ഒരു പോലെ യത്‌നിച്ചവരാണ് താനും മോദിയും . തന്റെ വിലാപം ശ്രവിയ്ക്കാൻ പ്രധാനമന്ത്രിയ്ക്ക് സാധിച്ചതായും ഗുലാം നബി ആസാദ് പറഞ്ഞു.

ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ ഉടൻ സന്ദർശിയ്ക്കും എന്ന അഭ്യൂഹത്തെ സ്ഥിതികരിയ്ക്കുന്നതാണ് ഇന്നത്തെ പ്രതികരണം. ഗുലാം നബി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ രാജിയുടെ യഥാർത്ഥ രാഷ്ട്രിയ താത്പര്യം വ്യക്തമാക്കുന്നതായ് കോൺഗ്രസ് വിമർശിച്ചു.