ഗൾഫ് പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കന്പിനികളുടെ ആകാശക്കൊള്ള

ഗൾഫ് പ്രവാസികൾക്ക് ഇരുട്ടടിയായി  വിമാനക്കന്പിനികളുടെ ആകാശക്കൊള്ള
flightdelay

വിമാനകമ്പനികളുടെ ആകാശക്കൊള്ളയിൽ പ്രവാസികൾ വിയർക്കുന്നു. വേനലവധി കഴിഞ്ഞു പ്രവാസികൾ തിരിച്ചു പോകാൻ തുടങ്ങിയതോടെ കന്പിനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. സെപ്തംബര്‍ ഒന്നു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളമാണു വര്‍ദ്ധന നിരക്ക് വർദ്ധന. വേനലവധി കഴിയുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം യാത്ര തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ കൊള്ള.

കോഴിക്കോട്ട്നിന്നും ദോഹയിലേക്ക് ഈ കാലയളവില്‍ ഒരാള്‍ക്കു യാത്ര ചെയ്യണമെങ്കില്‍ 52000 രൂപയ്ക്ക് മുകളിലാണു ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തു നിന്ന് 48000 വും കൊച്ചിയില്‍ നിന്ന് 47000 രൂപയും ടിക്കറ്റിനായി നല്‍കണം. അതായത് ഒരു കുടുംബത്തിന് രണ്ട് ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. അതേസമയം വലിയ പെരുന്നാളിനോടനുബന്ധിച്ചു ദോഹയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിലും അടുത്ത ആഴ്ചയോടെ കാര്യമായ വര്‍ദ്ധന ഉണ്ടാകുമെന്നാണ് സൂചന.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം