ഗള്‍ഫില്‍ നിന്നുള്ള ബാഗേജ് നിയമത്തില്‍ മാറ്റങ്ങള്‍ വരുന്നു

2

ദുബൈ വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരുടെ ബാഗേജ് നിയമത്തില്‍ ഇന്ന്  മുതല്‍ മാറ്റമുണ്ടാകും. നിശ്ചിതവലിപ്പമില്ലാത്തതും വലിപ്പം കൂടുതലുമുള്ള ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കും. എയര്‍ഇന്ത്യയില്‍ യാത്രചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ബാഗേജുകള്‍ക്ക് നിശ്ചയിച്ച വലിപ്പം പാലിക്കുന്നില്ലെങ്കില്‍ ഔട്ട് ഓഫ് ഗേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കുക. 30 സെന്റീ മീറ്റര്‍ നീളവും വീതിയും ഇല്ലാത്തതും ഏഴര സെന്റിമീറ്റര്‍ വലിപ്പമില്ലാത്തതുമായ ബാഗേജുകള്‍ ഇതില്‍ ഉള്‍പ്പെടും. രണ്ടുകിലോയില്‍ കുറവുള്ള ബാഗേജും, ടിവി, പാനല്‍ ഡിസ്‌പ്ലേ എന്നിവക്കും ഇത് ബാധകമാണ്.

2 COMMENTS

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.