വിക്സ് തേച്ചാല്‍ മുടി വളരുമോ…?: അനുഭവം പങ്കുവെച്ച് യുവതി; വീഡിയോ വൈറൽ

1

മുടി കൊഴിച്ചിലിനെതിരെ എന്ത് പരീക്ഷണവും നടത്തി മുടിവളർത്താൻ പെടാപാട് പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇതിനായി ഓൺലൈനിലും അല്ലാതെയും നിരവധി മാർഗങ്ങൾ നമുക്ക് മുന്നിലുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായ വിഡിയോയായിരുന്നു മുടി വളരാനായി തലയിൽ വിക്സ് തേയ്ക്കുന്നത്.

ഒലിവ്ഓയിലും വിക്സും കൂടി ചേർത്ത് ആഴ്ചയിൽ രണ്ട് തവണ തേച്ചാൽ മുടി കൊഴിച്ചിൽ മാറുമെന്നും പുതിയ മുടിവരുമെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് പലരും പരീക്ഷിക്കുകയും നല്ല ഫലം കിട്ടിയെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ വ്ലോഗറായ ഒരു യുവതിയുടെ തലയിൽ വിക്സ് പുരട്ടിയപ്പോൾ ഉണ്ടായ അനുഭവം യുവതി പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ടിപ്പിൽ പറഞ്ഞ പോലെ ആദ്യ പത്തുദിവസത്തിനുള്ളിൽ തന്നെ ഫലം കണ്ടുതുടങ്ങിയെന്നും ചെറിയ മുടികൾ ധാരാളമായി വളർന്നുവെന്നും യുവതി പറയുന്നു.

എന്നാൽ മൂന്നാമത്തെ ആഴ്ച മുതൽ വിക്സ് തലയോട്ടിയിൽ തേച്ചപ്പോൾ തലവേദന തുടങ്ങി. സഹിക്കാൻ പറ്റാത്തത്ര തലവേദന. പിറ്റേദിവസവും അതേസമയത്ത് തലവേദന. മൂന്ന് ദിവസം അടുപ്പിച്ച് തലവേദന ഉണ്ടായപ്പോഴും വിക്സിനെ സംശയിച്ചില്ലെന്ന് യുവതി പറയുന്നു.

എന്നാൽ, അടുത്ത തവണ വികിസ് പുരട്ടിയപ്പോഴും തലവേദന ആവർത്തിച്ചപ്പോഴാണ് വേദനയുടെ കാരണക്കാരൻ വിക്സ് ആണെന്ന്. നമ്മൾ കരുതുന്നതിനുമപ്പുറം അസഹ്യമായ തലവേദനയാണ് വിക്‌സ് തേച്ചപ്പോൾ അനുഭവിക്കാൻ കഴിഞ്ഞത്. വീണ്ടും കുറച്ചു ദിവസത്തോളം വേദന തുടരുകയും ചെയ്തു.

ഈ ടിപ്പ് ഉപയോഗിച്ച ശേഷം തലയിലെ താരൻ പോയതും പുതിയ പുതിയ ചെറിയ മുടികൾ തലയിൽ വന്നതും യുവതി വിഡിയോയിൽ വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ഈ ടിപ്പ് പറയുന്നത് പോലെ ചെയ്‌താൽ മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മുടി ഉറപ്പായും വളരുമെന്നും യുവതി പറയുന്നു.

പക്ഷെ ഇത്തരം ബ്യൂട്ടി ടിപ്സുകൾക്ക് പിന്നാലെ പോകുമ്പോൾ പാർശ്വഫലങ്ങളെക്കുറിച്ചുകൂടി ചിന്തിക്കണമെന്നും പെട്ടന്ന് ഗുണം ചെയ്യുന്ന ഇത്തരം ടിപ്പുക്കൾക്ക് പല പാർശ്വഫലങ്ങളുമുണ്ടാകുമെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.