ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാനത്താവളം ഹമദ് ഇന്റര്‍നാഷണല്‍

0

ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാനത്താവളം എന്ന പദവി ഹമദ് ഇന്റര്‍നാഷണലിന്. ദോഹയില്‍ ആണ്  ഈ വിമാനത്താവളം. സ്വര്‍ണം പൂശിയ കോഫി കീയോസ്‌കുകള്‍,  80 ഡിസൈനര്‍ സ്റ്റോറുകള്‍, അര്‍മാണി, ബര്‍ബറി, ചാനല്‍, ഹെര്‍മസ്, ബള്‍ഗാരി, ടിഫാനി ആന്‍ഡ് കോ, ഹാറോഡ്‌സ്  തുടങ്ങിയ ഷോപ്പിംഗ്അനുഭവങ്ങള്‍, 1400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രസിഡന്‍ഷ്യല്‍ സൂട്ടുള്ള ഹോട്ടല്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.

എയര്‍പോര്‍ട്ട് ഹോട്ടലിനൊപ്പം മറ്റൊരു ആഡംബര വസ്തുവാണ് 33,000 ചതുരശ്ര അടിയുള്ള അല്‍ മൗര്‍ജന്‍ ബിസിനസ് ക്ലാസ് ലോഞ്ച്. ഷവര്‍ മുറികള്‍, മീറ്റിംഗ് റൂമുകള്‍, കിടക്കകളുള്ള ശാന്തമായ മുറികള്‍, രണ്ട് റസ്റ്ററന്റുകള്‍, ഗെയിം റൂം എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കായി പ്ലേ റൂമില്‍ ഫോര്‍മുല വണ്‍ റേസിംഗ് കാറിന്റെ ഒരു വലിയ പ്രതിരൂപവും ഒരുക്കിയിട്ടുണ്ട്. ലെ ഗ്രാന്‍ഡ് കോംപ്റ്റോയര്‍ ഉള്‍പ്പെടെ 30 റസ്റ്ററന്റുകള്‍ ടെര്‍മിനലിലുണ്ട്.

മൂന്ന് കോടി യാത്രക്കാര്‍ ആണ് ഒരു വര്‍ഷം ഇവിടെ എത്തുന്നത് എന്നാണു കണക്ക്. ഓരോ മണിക്കൂറും 100 ടേക്ക് ഓഫും ലാന്‍ഡിങ്ങും ഇവിടെ സാധിക്കും. അതായത് ഓരോ മൂന്ന് മിനിറ്റിലും അഞ്ച് വിമാനങ്ങള്‍ എന്നാണ് കണക്ക്.ഒരു മണിക്കൂറില്‍ 5000 ബാഗുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. അതയത് ഒരു ദിവസം 12,0000.