സ്‌നേഹത്തോടെ നാട്ടുകാര്‍ തന്നെ ഏല്‍പിച്ച ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഹനാന്‍

0

വാഴ്ത്തിയും ഇകഴ്ത്തിയും സോഷ്യല്‍ മീഡിയ ആഘോഷിച്ച ഹനാനുമെത്തി ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരലക്ഷം രൂപ സംഭാവന ചെയ്ത് ഹനാൻ. തനിക്കൊരു പ്രശ്നം വന്നപ്പോൾ എല്ലാവരും കൂടി നൽകിയ പണമാണിതെന്ന് ഹനാൻ പറയുന്നു.

”എന്നെക്കുറിച്ചുള്ള വാർത്ത വന്ന സമയത്ത് ഞാനറിയാത്ത, കേട്ടിട്ടില്ലാത്ത ഒരുപാട് പേർ എന്നെ സഹായിക്കാനായി മുന്നോട്ട് വന്നു. ‘പലതുള്ളി പെരുവെള്ളം’ എന്ന രീതിയിലാണ് എന്റെ അക്കൗണ്ടിലേക്ക് പണം വന്നത്. ആദ്യദിവസം എന്റെ അക്കൗണ്ടിലേക്ക് നൂറ് രൂപ വരെ ഇട്ട് തന്ന് സഹായിച്ചവരുണ്ട്. ആ സമയത്ത് എല്ലാവരും എന്നെ സഹായിക്കാൻ മുന്നോട്ട് വന്നു. എന്റെ നാടിനൊരു പ്രശ്നം വരുമ്പോൾ ഞാനും സഹായിക്കണ്ടേ? രണ്ടാമത്തെ ദിവസമാണ് എനിക്ക് ഒന്നരലക്ഷം രൂപ കിട്ടിയത്. അത് ഞാൻ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നു.- ഹനാൻ  പറഞ്ഞു.