പന്തിന്റെ രൂപത്തില്‍ ഒരു ഹോട്ടല്‍; ഇത് ഒരല്‍പം വ്യത്യസ്തമാണ്

0

കാടിനുള്ളില്‍ മരത്തിനു മുകളില്‍  പന്തിന്റെ രൂപത്തില്‍ ഒരു ഹോട്ടല്‍ .കണ്ടാല്‍ തന്നെ കൌതുകം ഉണര്‍ത്തുന്ന ഈ സംഭവം ഉള്ളത് കാനഡയില്‍ ആണ് .കാനഡയിലെ ഫ്രീ സ്പിരിറ്റഡ് റിസോര്‍ട്ട്‌സ് ആണ് വനമധ്യത്തില്‍ ഈ വ്യത്യസ്തമായ താമസസ്ഥലം ഒരുക്കിയിരിക്കുന്നത് .

കാടിന് നടുവില്‍ മരങ്ങള്‍ക്ക് മുകളിലാണ് ഹോട്ടല്‍ മുറികള്‍ ഒരുക്കിയിരിക്കുന്നത്. കാനഡയിലെ വാന്‍കൂവര്‍ ദ്വീപിലെ ഒരു വനപ്രദേശത്താണ് ഹോട്ടല്‍.രണ്ട് പേര്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന മുറികള്‍ മനോഹരമായ ഇന്റീരിയര്‍ ഡിസൈനാണ് ചെയ്തിരിക്കുന്നത്.  ഒരു ദിവസം താമസിക്കാന്‍ കുറഞ്ഞത് 133 ഡോളര്‍ അതായത് 8550 രൂപയാണ് ചെലവ് വരിക. ഒറ്റനോട്ടത്തില്‍ മരത്തില്‍ തങ്ങിനില്‍ക്കുന്ന വല്ല പറക്കുംതളികയാണോ ഇതെന്ന് കാണികള്‍ക്ക് ഒരു സംശയം തോന്നുക സ്വാഭാവികം.