ഹാര്‍ലി-ഡേവിഡ്‌സണ്‍ വില കൂട്ടുന്നു

0

ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് വിലകൂട്ടാന്‍ ഒരുങ്ങി ഹാര്‍ലി-ഡേവിഡ്‌സണ്‍.ഏപ്രില്‍ 1മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരിക.നിലവിലെ വിലയില്‍  നിന്നും 1.5 ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍. വില വര്‍ധനയുടെ കാരണമെന്താണ് എന്ന് കമ്പനി അറിയിച്ചിട്ടില്ല. ഉയര്‍ന്ന നിര്‍മ്മാണ ചെലവുകളാണ് ഇതിനു പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.