നമ്മുടെ പ്രിയപ്പെട്ട അഞ്ച് സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകളുടെ ബോട്ടിലുകളില്‍ മാരകവിഷം ഉണ്ടെന്നു അറിയാമോ?

0

ദാഹം അകറ്റാന്‍ വാങ്ങി സോഫ്റ്റ്‌ ഡ്രിങ്കുകള്‍ വാങ്ങി കുടിക്കുമ്പോള്‍ ഓര്‍ക്കുക , മാരക വിഷമാണ് ഉള്ളിലാക്കുന്നത് എന്ന്. സാധാരണ ഡ്രിങ്കുകള്‍ അല്ല ബ്രാന്‍ഡ്‌ ഉള്ളവ മാത്രമേ കുടിക്കാറുള്ളൂ എന്നും ആശ്വസിക്കേണ്ട. പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.

രാജ്യാന്തര ബ്രാന്‍ഡുകളായ പെപ്‌സിക്കോയുടേയും കൊക്ക കോളയുടേയും സോഫ്റ്റ് ഡ്രിങ്കുകളുടെ ബോട്ടിലുകളില്‍(PET (polyethylene terephthalate) bottlse) മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പഠനം. ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്‌സ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ്(ഡിടിഎബി) പഠനം നടത്തിയത്.

പഠനത്തിനായി തെരഞ്ഞെടുത്ത പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്പിളുകളിലും ബോട്ടിലുള്ള വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു.

അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്പിളുകളിലായിരുന്നു പഠനം.

പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചുവെന്നാണ് വിവരം. പെറ്റ് ബോട്ടിലുകളില്‍ നിറച്ച മരുന്നുകളില്‍ വലിയ അളവില്‍ ലോഹാംശങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു.സോഫ്റ്റ് ഡ്രിങ്കുകളില്‍ ലോഹവസ്തുക്കള്‍ക്ക്(Heavy Metals) അനുവദനീയമായ പരിധിയില്ലെന്നതാണ് വസ്തുത. പഠനത്തില്‍ ഓരോ സോഫ്റ്റ് ഡ്രിങ്കുകളിലും അടങ്ങിയ വിഷവസ്തുക്കളുടെ അളവ് പട്ടികയില്‍ താഴെ.drinks

സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സെവന്‍അപ്പിലും സ്‌പ്രൈറ്റിലും 0.004 mg/L ഉം 0.007 mg/L ഉം ആയിരുന്നു ലെഡ്ഡിന്റെ അളവ്. പത്ത് ദിവസം 40 ഡിഗ്രി സെല്‍ഷ്യസില്‍ വെച്ചപ്പോള്‍ ഇതിന്റെ അളവ് യഥാക്രമം 0.006 mg/L ഉം 0.009 mg/L ഉം ആയി വര്‍ധിച്ചു.

ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആദ്യ പത്ത് രാസവസ്തുക്കളിലാണ് ലെഡ്ഡിനും കാഡ്മിയത്തിനും ലോകാരോഗ്യ സംഘടന ഇടം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യത്തെയാണ് ഈ രാസവസ്തുക്കള്‍ ഗുരുതരമായി ബാധിക്കുക. ലെഡ്ഡിന്റെ അംശം ശരീരത്തില്‍ അധികമായി ചെന്നാല്‍ മസ്തിഷ്‌കത്തിന്റേയും നാഡീവ്യവസ്ഥയുടേയും പ്രവര്‍ത്തനത്തെ തകിടം മറിക്കും. മസ്തിഷ്‌കാഘാതത്തിനും അപ്‌സമാരത്തിനും അതിലൂടെ മരണത്തിനും സാധ്യതയുണ്ടെന്നും ലോകാര്യോഗ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

എന്തായാലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് കൈക്കൊള്ളാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാം.