ഹോളിവുഡ് സിനിമകളെ വെല്ലുന്ന ലാവാപ്രവാഹം; ഹവായിയെ ലാവ വിഴുങ്ങുന്ന വീഡിയോ

1

ഹോളിവുഡ് സിനിമകളിലാണ് നമ്മള്‍ പലപ്പോഴും ലാവാപ്രവാഹവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും മറ്റും കണ്ടിട്ടുള്ളത്.  ഹവായി ദ്വീപിലെ കിലുവേയയിലെ  അഗ്നിപര്‍വ്വത സ്‌ഫോടനം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ ഭീകരദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലയും കാടും താണ്ടി റോഡുകളിലേക്ക് വരെ ലാവപ്രവാഹം എത്തുന്നതാണ് വീഡിയോയിലുള്ളത്. 26 വീടുകള്‍ ലാവയില്‍ പെട്ട് നശിച്ചു എന്നാണ് കണക്ക്. കാറുകള്‍ ഒക്കെ നിമിഷനേരം കൊണ്ടാണ് ലാവയില്‍ പെട്ട് ചാമ്പലാകുന്നത്. 36,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ലാവ പടര്‍ന്നു എന്നാണു റിപ്പോര്‍ട്ട്. നിര്‍ത്തിയിട്ട കാറിനടുത്തേയ്ക്ക് ലാവ ഒഴുകിയെത്തുന്ന ഭീകരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കണ്ണടച്ചു തുറക്കും മുമ്പ് ലാവ ആ കാറിനെ പൂര്‍ണ്ണമായും കാത്തി ചാമ്പലാക്കുകയാണ്.