പാനിപൂരി പ്രിയര്‍ അറിയാന്‍; ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന പാനിപൂരിയില്‍ ടോയ്‌ലറ്റ് ക്ലെന്‍സറും ഉണ്ടാകും

0

നോര്‍ത്ത് ഇന്ത്യയില്‍ നിന്നും എത്തിയ ഭക്ഷണമാണ് പാനിപൂരി .റോഡരികിലെ തട്ടുകടകളില്‍ എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന ഈ വടക്കെഇന്ത്യന്‍ വിഭവം ഇന്ന് ലഭ്യമാണ്. ഹോട്ടലുകളില്‍ ഈടാക്കുന്ന വില വച്ച് നോക്കുമ്പോള്‍ റോഡരികിലെ പാനിപൂരി എപ്പോഴും കീശയ്ക്കിണങ്ങിയതാണ്.പത്ത്, പതിനഞ്ച് രൂപയ്ക്കിടയില്‍ ഒരു പ്ലേറ്റ് നിറയെ ഇഷ്ടവിഭവം തട്ടുകടയില്‍ ലഭിയ്ക്കും. നഗരങ്ങളില്‍ വൈകൂന്നേരത്തോടെ സജീവമാകുന്ന പാനിപൂരി തട്ടുകള്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്.എന്നാല്‍ പാനിപൂരി പ്രിയരേ സൂക്ഷിക്കുക, നിങ്ങല്‍ ഭക്ഷിക്കുന്ന പാനിപൂരി നിങ്ങള്ക്ക് ചിലപ്പോള്‍ സമ്മാനിക്കുന്നത് മാരക രോഗങ്ങള്‍ ആകാം .

അടുത്തിടെ അഹമ്മദാബാദില്‍ പാനിപൂരിയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ ജയിലിലായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ലാല്‍ ദര്‍വാസയ്ക്ക് സമീപം പാനിപൂരി കച്ചവടം നടത്തിയിരുന്ന ചേതന്‍ നാഞ്ചി മാര്‍വാഡി എന്നയാളാണ് ജയിലിലായത്. ഇയാള്‍ പാനിപൂരിയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ചേര്‍ക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കേസില്‍ അഹമ്മദാബാദ് കോടതി ഇയാളെ ആറ് മാസം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു .ഇയാളുടെ കടയില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ ടോയ്‌ലറ്റ് ക്ലീനറുകളില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ കണ്ടെത്തിയിരുന്നു.

ഇത് പോലെ തന്നെ കുറച്ചു നാളുകള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് സ്വന്തം മൂത്രത്തില്‍ പാനിപൂരിയുണ്ടാക്കി വില്‍ക്കുന്ന ഒരു വിരുതനെയും പോലീസ് പൊക്കിയിരുന്നു. ഇത് ഒറ്റപെട്ട സംഭവം അല്ല .ഇതെല്ലാം നമ്മുടെ നാട്ടിലും നടക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടത്ര പരിശോധനകള്‍ നടക്കാറില്ല എന്നതാണ് സത്യം. തട്ടുകടകളിലെ ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടികള്‍ കൈകൊള്ളേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു