നായയെയും ഒപ്പം സംസ്കരിക്കണമെന്ന് വില്‍പത്രം എഴുതിവെച്ച് ഉടമ ; അന്ത്യാഭിലാഷം നിറവേറ്റാൻ ദയാവധം നടത്തി

നായയെയും ഒപ്പം സംസ്കരിക്കണമെന്ന് വില്‍പത്രം എഴുതിവെച്ച് ഉടമ ;  അന്ത്യാഭിലാഷം  നിറവേറ്റാൻ ദയാവധം നടത്തി
dog-dead-usa

വളർത്തു  മൃഗത്തിനോടുള്ള അളവറ്റ സ്നേഹം തെളിയിക്കുന്ന  ഒരു പത്ര വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ  ചർച്ചയായ  ചുഞ്ചു നായരുടെ  ഒന്നാം ചരമവാർഷികത്തിന്റെ  വാർത്ത എന്നാൽ അതിൽ നിന്നും തികച്ചും വിപരീതമായ അതിക്രൂരമായ ഒരു വാർത്തയാണ്  സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

താൻ മരിക്കുമ്പോൾ തന്റെ പൂർണാരോഗ്യവതിയായ വളർത്തുപട്ടിയെയും ദയാവധത്തിന് വിധേയയാക്കി ഒപ്പം  സംസ്കരിക്കണമെന്ന  ഉടമയുടെ  അതിക്രൂരമായ ആവശ്യമാണ്  ബന്ധുക്കൾ നടപ്പിലാക്കിയിരിക്കുന്നത്. അമേരിക്കയിലെ വിർജിനിയയിൽ നിന്നാണ് ഇൗ ക്രൂരകൃത്യം. എമ്മ എന്ന നയാ കുട്ടിയും അതിന്റെ  ഭയങ്കര അടുപ്പമായിരുന്നു ആ അന്തമായാ  സ്നേഹം  കൊണ്ട്  തൻ മരിക്കുമ്പോ നായയെയും തന്റെയൊപ്പം അടക്കണമെന്ന് ഉടമ വിൽപത്രം എഴുതിവെക്കുകയായിരുന്നു.

തന്റെ മരണശേഷം എമ്മയ്ക്ക് ദയാവധം നടത്തി ശരീരം വൈദ്യുതശ്‌മശാനത്തിൽ ദഹിപ്പിച്ച്, ചിതാഭസ്മം ഒരു കുടത്തിലാക്കി തന്റെ കല്ലറയിൽ തനിക്കൊപ്പം അടക്കണമെന്നായിരുന്നു ഉടമയായ സ്ത്രീയുടെ ആവശ്യം. എന്നാൽ  മനുഷ്യത്വ രഹിതമായ ഈ പ്രവർത്തിക്കെതിരെ  ലോകത്തിന്റെ പലകോണുകളിൽ നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്.

നായയെ കൊല്ലരുതെന്ന  മറ്റുള്ളവരുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ യുവതിയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ നായയെ ദയാവധത്തിന് ഇരയാക്കി ഉടമയുടെ മൃതദേഹത്തിനൊപ്പം അടക്കം അടക്കം ചെയ്യുകയാണ് ചെയ്തത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം