സർക്കിൾ ഇൻസ്‌പെക്ടർ പീറ്റർ കുരിശിങ്കലായി സൂരജ്: ഇന്ന് റിലീസിനൊരുങ്ങി “ഹെവൻ”

0

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ഉണ്ണി ഗോവിന്ദ്‍ രാജ് സംവിധാനം ചെയ്യുന്ന ‘ഹെവന്‍’ ഇന്ന്(ജൂൺ17) തീയേറ്ററുകളിലേക്ക്. ‘ കട്ട് ടു ക്രീയേറ്റിന്റെ ‘ കട്ട് ടു ക്രീയേറ്റിന്റെ ബാനറിലാണ് ‘ഹെവൻ’ പുറത്തിറങ്ങുന്നത്. പൊലീസ് വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. കേരളത്തിലെ 130 തീയറ്ററുകൾ ഉൾപ്പെടെ ഗ്ലോബൽ റിലീസിനാണു ഇന്ന് ചിത്രം ഒരുങ്ങുന്നത്.

സർക്കിൾ ഇൻസ്‌പെക്ടർ പീറ്റർ കുരിശിങ്കലിന്റെ ജീവിതത്തെ തലകീഴ് മറിക്കുന്ന കൊലപാതകവും തുടർന്നുള്ള ഉദ്വേഗജനക കുറ്റാന്വഷണ മുഹൂർത്തമാണ് 2 മണിക്കൂർ ഉള്ള “ഹെവൻ”സിനിമ .


സുദേവ് നായർ, സുധീഷ്, അലൻസിയർ, ജോയ് മാത്യു, അഭിജ, നിമിഷ സജയൻ , ജാഫർ ഇടുക്കി,മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

എ.ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി.ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം – വിനോദ് ഇല്ലംപള്ളി, ,അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ് , ആലാപനം ഷബ്ബാസ് അമൻ.