ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രം: ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. സംസ്ഥാന്തത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. മലയോര മേഖലയിലും തീരദേശ മേഖലയിലും നഗരപ്രദേശത്തും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. റെയില്‍ റോഡ് ഗതാഗതം പലയിടത്തും സ്തംഭിച്ചു.