സൗദിയിൽ കനത്ത മഴ, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

0

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയിൽ റോഡുകൾ ഒലിച്ച് പോയി. സൗദിയുടെ കീഴക്കൻ പ്രവിശ്യയിലെ ദമാം ജുബൈൽ അൽ അഹ്സ എന്നിവിടങ്ങളിലാണ് റോഡുകൾ ഒലിച്ച് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാൾ മരിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. രണ്ട് ദിവസമായി ഇവിടെ മഴ തുടരുകയാണ്. ᅠ168 റോഡ് അപകടങ്ങൾ നടന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും കൊടുത്തിട്ടുണ്ട്. അടിയന്ത ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.


മഴമൂലം റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മഴക്കെടുതികളെ കുറിച്ച് പൊതുജനത്തിന് വിവരം നല്‍കുന്നതിനു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 940 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും നഗരസഭ അറിയിച്ചു.

അബഹയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് വിദേശിയെയും സൗദി ബാലനെയും കാണാതായിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.മഴ സാധ്യത കണക്കിലെടുത്ത് ട്രാഫിക്, റെഡ്ക്രസന്റ് എന്നിവക്ക് കീഴില്‍ ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സഊദി അരാംകോയുടെ വാതക പൈപ് ലൈനുകളില്‍ വാത ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്.