ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്’; കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സഹായം നല്‍കണമെന്ന് ലോകത്തോട് അഭ്യര്‍ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം

0

കേരളം ദുരിതക്കയത്തിൽ വലയുമ്പോൾ സഹായ ഹസ്തം നീട്ടണെമന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുഎഇ ഭരണാധികാരി. കേരളത്തിലെ അവസ്ഥയുടെ ചിത്രങ്ങളടക്കം ചേർത്താണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. യുഎഇയുടെ വിജയത്തിന് കേരളത്തിലെ ജനത എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കുറിപ്പിലുടെ വ്യക്തമാക്കി.

യുഎഇയുടെ വിജയത്തിന് കേരളജനത എക്കാലവും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും അതുകൊണ്ടുതന്നെ യുഎഇക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറിച്ചു. ബലിപെരുന്നാളിന്റെ അനുഗ്രഹീതമായ സമയം കൂടി കണക്കിലെടുത്ത് കേരളത്തെ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ശൈഖ് മുഹമ്മദിന്റെ മലയാളത്തിലുള്ള ട്വീറ്റ് ഇങ്ങനെ;

സഹോദരീ സഹോദരന്‍മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്.

ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇ യും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.