മഴക്കെടുതികള്‍ തുടരുന്നു: ഇവരെ നിങ്ങള്‍ക്കും സഹായിക്കാം…

0

വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുകയാണെന്ന് റിപ്പോര്‍ട്ട്.. ഇടുക്കി ഡാമിലെ ജലനിരപ്പ്‌ 2399 അടിയായി.. ഷട്ടറുകള്‍ തുറന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറക്കേണ്ടന്നാണ് തീരുമാനം..

മഴക്കെടുതികളില്‍ മുപ്പതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.. 57000 ല്‍ പരം ആളുകള്‍ ഭവനരഹിതരായി. ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും സര്‍ക്കാര്‍ ഏജന്‍സികള്‍ തുടരുകയാണ് . ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 450-ല്‍ പരം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്.

നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു ഒട്ടേറെ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍ ആണിപ്പോള്‍. വെള്ളമിറങ്ങിയാലും അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തങ്ങളും പകര്‍ച്ചവ്യാധികള്‍ തടയുക എന്നിങ്ങനെ ഒട്ടേറെ അടിയന്തിര പ്രവര്‍ത്തങ്ങളാണ് കേരളത്തില്‍ നടത്തേണ്ടത്.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും സഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. ഒട്ടേറെപ്പേര്‍ മറ്റു സംസ്ഥാനത്തും രാജ്യങ്ങളില്‍ നിന്നും അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഒട്ടുമിക്ക പുനര്‍നിര്‍മ്മാണ, സഹായ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. നിങ്ങള്‍ക്കും, നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാം.

Donate to :

Chief Ministers Distress Relief Fund

Bank Account Number: 67319948232
Bank :State Bank of India
Branch: City Branch, Thiruvananthapuram
IFS Code: SBIN0070028

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.