ഹെല്‍മെറ്റ്‌ ഇനി ആംബുലന്‍സും വിളിക്കും

0

അപകടമുണ്ടാകുന്ന അവസരങ്ങളില്‍ ആംബുലന്‍സ് എത്താന്‍ വൈകിയുള്ള മരണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ആംബുലന്‍സിനെ സംഭവസ്ഥലത്തേക്ക് വിളിക്കാന്‍ സഹായിക്കുന്ന ഹെല്‍മെറ്റുമായി തായ്‌ലാന്‍ഡ് കമ്പനി. ഹെല്‍പ്‌മെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മെറ്റിന്റെ പ്രോട്ടോടൈപ്പ് കമ്പനി പുറത്തിറക്കി കഴിഞ്ഞു .

സിം കാര്‍ഡിന്റെയും ജി.പി.എസ് സംവിധാനത്തിന്റെയും സഹായത്തോടെയാണ് ഹെല്‍പ്‌മെറ്റ് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ഗുരുതരമായ അപകടം പറ്റിയാല്‍ ഇതിലെ സെന്‍സര്‍ സംവിധാനം പ്രത്യേക അലാറത്തിന്റെ സൗകര്യത്തോടെ അധികൃതരെ വിവരമറിയിക്കും. പെട്ടന്നു തന്നെ ആംബുലന്‍സ് സൗകര്യവും ഈ ഹെല്‍മറ്റ് തന്നെ ഏര്‍പ്പാടാക്കുമെന്നും അധികൃതര്‍ പറയുന്നു. ഇതിന്റെ നിര്‍മാണ ഘട്ടത്തിലാണ് കമ്പനിയെന്നും ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറയുന്നു. കമ്പനി ഈ സ്‌പെഷ്യല്‍ ഹെല്‍മെറ്റിനായി വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്. ഈ സൈറ്റില്‍ കസ്റ്റമേഴ്‌സിന് തങ്ങളുടെ വ്യക്തിഗത വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പറുകളും രജിസ്റ്റര്‍ ചെയ്യാം.